Advertisement · 728 × 90

Posts by മഹ ബീർ

എന്നടാ ഇന്ത പക്കം ? എന്ന് ഇപ്പൊ ഇങ്ങോട്ട്‌ വരുന്നവരോട്‌ ചോദിക്കാനായിട്ട്‌ വേഗം ഇവിടെ വന്നിരിക്കാം. റ്റ്വിറ്റർ പൂട്ടി

2 months ago 3 0 1 0
Preview
a man in a yellow shirt is sitting in a chair holding a cup and pointing ALT: a man in a yellow shirt is sitting in a chair holding a cup and pointing
3 months ago 1 0 1 0

റ്റ്വിറ്ററിലെ മാറ്റങ്ങൾ അല്ല അതിനെ മടുപ്പിക്കുന്നതിന്‌ കാരണം ആളുകൾ അതിൽ എഴുതുന്നതിലെ മാറ്റങ്ങളാണ്‌. ദൈനംദിന സംഭാഷണങ്ങൾ പാർക്കിൽ ഇരുന്ന് കേൾക്കുന്ന പോലെയാണിപ്പോൾ അതിലെ അന്തരീക്ഷം

3 months ago 3 0 2 0

റ്റ്വിറ്ററിൽ ചിലർ തന്നെയല്ലെ മറ്റ്‌ ചിലർ, അത്‌ മനസിലാക്കിയാൽ തന്നെ ആപ്പ്‌ തുറക്കുമ്പോൾ മാത്രം വരുന്ന ഒരു ജനസമൂഹമെന്ന നിലയിൽ ഇടപെടാൻ പഠിക്കാം

3 months ago 1 0 0 0

ആണ്‌ , ഇത്‌ പറഞ്ഞതും അവിടെ അൺഫോളോ ചെയ്ത്‌ പോയി

3 months ago 2 0 1 0

മുയലിനെ പറ്റി ഇവിടെ ചോദിച്ചതും മുയൽ അവിടെ വന്ന് ഫോളോ ചെയ്ത്‌. ഇത്‌ പഴയ ആ മുയൽ അല്ല പുതിയ എഴുത്ത്‌ തന്നെ അതിന്‌ തെളിവാണ്‌

3 months ago 1 0 1 0

മുയലും റിയൽ ഷുക്കൂറുമാണ്‌ മലയാള റ്റ്വിറ്ററിന്റെ ബെഞ്ച്‌ മാർക്ക്‌, മുയലിന്റെ റ്റ്വീറ്റുകൾ പരിശോധിച്ചാൽ ഏതോ വിദേശരാജ്യത്ത്‌ ആയിരുന്നെന്ന് തോന്നുന്നു അന്ന്.

3 months ago 2 0 1 0
Advertisement

അംബരചുംബി മുയലോ ? .. ഏതാ പുതിയ ഐഡി

3 months ago 0 0 1 0

സിനിമയുടെ റിലീസ്‌ ദിവസത്തിലെ കണക്ക്‌ മനപാഠമാക്കിയവർക്ക്‌ വോട്ട്‌ ലിസ്റ്റിൽ സ്വന്തം നാട്ടിൽ പുറത്തായവരുടെ കണക്ക്‌ ഒന്നും നോക്കാൻ നേരമില്ല. എത്ര ബില്ലുകൾ പാർലമെന്റിൽ പാസാകുന്നുണ്ട്‌ അതിൽ എത്രയെണ്ണം നമ്മളെ ശരിക്കും ബാധിക്കും എന്നൊന്നും ആർക്കും അറിയാൻ പോലും താൽപര്യമില്ല

3 months ago 3 0 1 0

ലോകത്തിൽ മറ്റൊരു രാജ്യത്തും സിനിമ ഇങ്ങനെ ദൈനം ദിന ജീവിതത്തിൽ ചർച്ച ചെയ്യുന്നുണ്ടാകില്ല ഇന്ത്യയിൽ മാത്രമെ ഉണ്ടാകൂ എന്ന് തോന്നുന്നുണ്ട്‌. നാട്ടുകാരുടെ കാശ്‌ പോക്കറ്റിലാക്കി ധനികരായ ഒരു കൂട്ടം സെലിബ്രറ്റികൾ, അവർ എങ്ങനെ ജീവിക്കുന്നു എന്നറിയാൻ അവരെ പിന്നേം പിന്തുടരുന്ന ആളുകൾ പിന്നെ അതും ചർച്ചയാക്കുന്നു

3 months ago 3 1 1 0

അത്‌ അവർക്ക്‌ പലർക്കും പറ്റില്ല, ഇന്റ്രാക്ഷൻ വേണം സെലക്ടീവ്‌ ആയിട്ടേ ചിലർ മറുപടി കൊടുക്കൂ.

4 months ago 2 0 0 0

ഞാൻ ശ്രദ്ധിച്ച ഒരു കാര്യം റ്റ്വിറ്ററിൽ ആളുകൾ പേഴ്സണൽ കാര്യങ്ങൾ പറയുന്നത്‌ ആണേലും അത്‌ എവിടേലും പറയണം എന്ന് വച്ച്‌ ഇടുന്നതാണ്‌ അത്‌ ആരേലും വായിച്ചോട്ടെ, എന്നാൽ മറുപടി വേണ്ടാ എന്നാണ്‌ അവർ ഉദ്ദെശിക്കുന്നത്‌ എന്ന് തോന്നുന്നു.

4 months ago 2 0 1 1

മഞ്ജുവാര്യർ സാരി ഉടുത്ത്‌ മുറ്റത്ത്‌ വരും എന്നാണേൽ ഓട്ടോക്കൂലി ആദ്യമേ കൊടുത്ത്‌ വീട്ടിൽക്ക്‌ രാവിലെ ഓട്ടോ വിളിച്ച്‌ വരുന്നതിൽ തെറ്റ്‌ പറയാൻ പറ്റൂല, ഇല്ലെൽ ഓട്ടോക്കാരൻ ആ കിനാവ്‌ പൊളിക്കും .. ഹോൺ ഇടും

5 months ago 3 0 0 0

റ്റ്വിറ്റർ ഡൗൺ ആകുമ്പോൾ വരുന്നവരുടെ ശ്രദ്ധക്ക്‌ ഇവിടെ തിരക്ക്‌ കൂട്ടരുത്‌ വരുന്നവർ പാസ്‌ എടുക്കണം. ഇന്റ്രുവർട്ടുകൾ താമസിക്കുന്ന ഏരിയയാണ്‌ നീലാകാശം

5 months ago 2 0 0 0

ഫോളോവേഴ്സിനെ ഹാജർ വിളിക്കാൻ പോകാണ്‌.

5 months ago 3 0 0 0
Preview
a man is holding a piece of meat in his mouth while cooking in a kitchen . ALT: a man is holding a piece of meat in his mouth while cooking in a kitchen .

തൽക്കാലത്തേക്ക്‌ സെറ്റ്‌ ആക്കാം ഇവിടെ ഒരു ചായപീട്യ. ഇന്ന് കുറച്ച്‌ തിരക്ക്‌ ഉണ്ടാകും

5 months ago 2 0 0 0
Advertisement

കൊറേയെണ്ണത്തിന്റെ പാസ്വേഡ്‌ പോയി പോയത്‌ കൊണ്ടാണ്‌ ഇവിടെ ഇപ്പോൾ തിരക്ക്‌ അനുഭവപ്പെടാത്തത്‌

5 months ago 2 0 1 1

ഇനി എക്സിലേക്ക്‌ ഒരു തിരിച്ച്‌ പോക്കില്ല ..മതി ഇനി ഇവിടെ കൂടാം എന്നും പറഞ്ഞ്‌ വരുന്നവന്മാരെ വിശ്വസിക്കരുത്‌ കള്ള ബഡുവകൾ

5 months ago 4 0 1 0
Preview
a man with a beard is making a funny face while holding another man 's neck . ALT: a man with a beard is making a funny face while holding another man 's neck .

അമ്പമ്പോ എക്സ്‌ തകർന്നാലും ക്ലൗഡ്ഫ്ലേർ തകർന്നാലും നീലാകാശം കുലുങ്ങൂല

5 months ago 3 0 0 0

നെറ്റ്ഫ്ലിക്സിൽ മലയാലത്തിന്‌ കാശ്‌ കിട്ടില്ല

5 months ago 2 0 0 0

16 എപ്പിസോഡുള്ള ഒരൊറ്റ സീസൺ കൊണ്ട്‌ ഈ സീരീസ്‌ കൊറിയൻ ഡ്രാമയാക്കി നെറ്റ്ഫ്ലിക്സിന്‌ കൊടുക്കാനാണ്‌ പ്ലാൻ. കുറച്ചേറെ വീയെഫെക്സ്‌ ഒക്കെ ചേർത്ത്‌ പുള്ളാരെ പറ്റിക്കാം. ഇപ്പൊ ഇതിനൊക്കെയാണ്‌ മാർക്കറ്റ്‌

5 months ago 2 0 1 0

രണ്ട്‌ കാലഘട്ടങ്ങളെയും ബന്ധിപ്പിക്കുന്നത്‌ ഈ പഴയ ഓൾഡ്‌ ബുക്ക്സ്‌ വിൽക്കുന്ന ഷോപ്പും. അപ്പനും മകനും ഒരുമിച്ചു എങ്കിലും പയ്യൻ തിരിച്ച്‌ അവന്റെ കാലഘട്ടത്തിലേക്ക്‌ എത്തിയാലേ ഇനി പിന്നീട്‌ സംഭവിക്കാൻ പോകുന്ന ഒരു അപകടത്തീന്ന് ആ ഗ്രാമത്തിനെ രക്ഷിക്കാൻ പറ്റുകയുള്ളൂ

5 months ago 2 0 0 0

എന്നിട്ടും പുസ്തകത്തിലെ കഥ പൂർത്തിയായിട്ടില്ല എന്ന് കണ്ട പയ്യൻ അപരിചിതനായ ആ മുൻ വായനക്കാരൻ എഴുതിയതിന്റെ ബാക്കി ആ പുസ്തകത്തിൽ എഴുതും. അവിടുന്ന് അങ്ങോട്ട്‌ ടൈം ട്രാവൽ മോഡിലേക്ക്‌ കഥ മാറുകയാണ്‌. വർഷങ്ങൾക്ക്‌ മുൻപ്‌ ആ പയ്യന്റെ അപ്പനായിരുന്ന് ആ പുസ്തകത്തിൽ ബാക്കി കഥ എഴുതി വച്ചത്‌ ഇപ്പൊൾ ഇവൻ അതിന്റെ ബാക്കി എഴുതിയത്‌ കൊണ്ട്‌ പയ്യൻ അപ്പന്റെ കാലത്തേക്ക്‌ എത്തപ്പെടും

5 months ago 2 0 0 0

ഒരു ചെറിയ ഗ്രാമത്തിൽ പഴയ പുസ്തകങ്ങൾ വിൽക്കുന്ന ഒരു ഷോപ്പ്‌. അതിൽ പുസ്തകങ്ങൾ തിരയാനും കൂടുതൽ സമയം അവിടെ ചിലവഴിക്കാനും വരുന്ന ഒരു പയ്യൻ. കഥയങ്ങ്‌ കൊറിയയിൽ ആണ്‌ നടക്കുന്നത്‌. വളരെ പഴയ ഒരു ഷോപ്പ്‌ ആണിത്‌. പയ്യൻ വായിക്കാൻ എടുക്കുന്ന ഒരു പുസ്തകത്തിൽ അവസാന പേജുകൾ ഉണ്ടാകില്ല കഥ പൂർത്തിയാക്കാൻ അതിൽ മുൻപ്‌ വായിച്ച മാറ്റാരോ കുറച്ച്‌ കൂടി എഴുതി ചേർത്തത്‌ കാണും

5 months ago 2 0 0 0

എന്തായാലും ടൈപ്പ്‌ ചെയ്ത്‌ റ്റ്വീറ്റുന്നതല്ലെ മനസ്സീന്ന് വല്ലതും എഴുതെടാ എന്ന് പറയണം എന്നുണ്ട്‌ ആരോട്‌ പറയാനാണ്‌ ആര്‌ കേൾക്കാനാണ്‌ അവിടെ. കള്ളബഡുകള്‌ ഫോണിലെ ചാർജ്ജ്‌ തീർക്കാൻ വേണ്ടി റ്റ്വീറ്റാൻ ഇറങ്ങിയത്‌ പോലെയാണ്‌ തോന്നുന്നത്‌

5 months ago 2 0 0 0

വീട്ടിൽക്ക്‌ വാങ്ങാനുള്ള മുളക്‌ മല്ലി ജീരകം കണക്ക്‌ കൂടിയേ അവന്മാർ ഇനി അവിടെ എഴുതി റ്റ്വീറ്റാൻ ബാക്കിയുള്ളൂ. റ്റ്വീറ്റിട്ട്‌ മടുത്തവന്മാർക്ക്‌ എന്നാൽ അങ്ങ്‌ നിർത്തി പോയിക്കൂടേ എന്ന് ചോദിക്കാൻ തോന്നാണ്‌. ആളില്ലാത്ത ജംഗ്ഷനിൽ വെറുതെ കട തുറന്ന് വച്ചത്‌ പോലെ ഇരിപ്പാണ്‌ എല്ലാരും എക്സ്‌ തുറന്ന് വച്ചിട്ട്‌

5 months ago 3 0 0 0
Advertisement

വർഷങ്ങൾ അവിടെ ചിലവഴിച്ച ഒരാൾ എന്ന നിലയ്ക്ക്‌ ഇന്നീ സത്യങ്ങൾ ഇവിടെ വിളിച്ച്‌ പറയും, നീലാകാശമേ എന്റെ മനസാക്ഷിക്ക്‌ നീ കാവൽക്കാരനാകുക, റ്റ്വിറ്ററിലെ തല്ലിപൊളികളെക്കുറിച്ച്‌ ഞാൻ കുറിക്കുന്ന പോസ്റ്റുകൾ ഈ ആകാശത്തിലെ മേഘങ്ങൾക്കിടയിൽ സൂക്ഷീച്ചു വെക്കൂ

5 months ago 2 0 0 0

ഇന്ത്യയിലെ പല ഭാഷകളിലും ബിഗ്ബോസ്‌ ഉണ്ടെങ്കിലും മലയാളത്തിലാണ്‌ ഏറ്റവും അലമ്പ്‌ ഓഡിയൻസ്‌ അതിന്‌ അനുസരിച്ച്‌ മൽസരാർത്ഥികളും എന്ന് പറയുന്നത്‌ പോലെ ഇന്ത്യയിലെ മറ്റ്‌ ഭാഷകളിലെ റ്റ്വിറ്റർ പോലെയല്ല മലയാളം ടൈം ലൈൻ ഇങ്ങനെ ഒരു അലമ്പ്‌ ടീംസ്‌ വേറെയില്ല

5 months ago 2 0 0 0

സംഗതി ഞാനും അവിടെ നിന്നാണ്‌ വരുന്നതെങ്കിലും ഇവിടെ പറയാതിരിക്കാൻ പറ്റൂല, മലയാളം റ്റ്വിറ്റർ പോലെ ഇങ്ങനെ ടോക്സിക്‌ ആയ ഒരു ഇടം സോഷ്യൽ മീഡിയ കെരിയറിൽ വേറെ കണ്ടിട്ടില്ല

5 months ago 2 0 0 0

എന്റെ നീലാകാശത്തിലെ പറവകൂട്ടങ്ങളേ...

5 months ago 3 0 0 0