ഞാൻ ബീജേപ്പിയെ സ്നേഹിക്കുന്നു. എന്തുകൊണ്ട്?
[Video Courtesey: Threads]
Posts by
തോറ്റോ?
**********
പാർട്ടി മൊയ്ലാളിമാര്: "എന്താ പറഞ്ഞേ? തോറ്റെന്നോ? ആര്? ഞങ്ങളോ? എപ്പോ?"
ജനം/(പാർട്ടി)അണികൾ: "സോറി! ഒന്നും പറഞ്ഞില്ലേ....തോറ്റത് ഞങ്ങളാ, തോറ്റൂന്ന് നിങ്ങളെ ബോദ്ധ്യപ്പെടുത്തുന്ന കാര്യത്തിൽ!"
[Video Courtesey: Instagam]
മൊഴിമാറ്റം!
*************
2017 ഫെബ്രുവരി 17 ന് നടിയെ ലൈംഗികമായി ആക്രമിച്ചതിന് പിന്നിലെ ക്രിമിനൽ ഗൂഢാലോചനയിൽ അറിഞ്ഞോ അറിയാതേയോ ദിലീപിനെ ബന്ധപ്പെടുത്താവുന്ന തരത്തിൽ ആദ്യം മൊഴി മൊഴി നൽകിയതിന് ശേഷം ദിലീപിന് അനുകൂലമായി കൂറുമാറിയ 28 സാക്ഷികൾ.
കറുത്ത വറ്റ്!
**************
ആയിരക്കണക്കിന് വറ്റുകളടങ്ങിയ ചോറിൽ ഒന്നോ രണ്ടോ കറുത്ത വറ്റ് കണ്ടെന്നുവച്ച് ചോറുപേക്ഷിക്കേണ്ടതില്ല. ആ കറുത്ത വറ്റുകൾ നീക്കിക്കളഞ്ഞ് ഊണ് തുടരാം! ********"അല്ലെങ്കിലും, ആർക്കാണ് ഒരു 'ചേഞ്ച്' ഇഷ്ടമല്ലാത്തത്!!?"
തലചുറ്റൽ!
***********
"മതി, മക്കളേ.....ഇനീം മറിഞ്ഞാൽ തല ചുറ്റും!"
"ഇല്ലമ്മൂമ്മേ, ഞങ്ങൾക്ക് തലയൊന്നും ചുറ്റൂല്ല."
"അയ്യോ, നിങ്ങടെ കാര്യല്ലാ പറഞ്ഞത്! അത് കണ്ടോണ്ടിരുന്നാല് എന്റെ തല ചുറ്റൂംന്നാ പറഞ്ഞേ."
[Video Courtesey: Threads]
HAPPY NEW YEAR!!!
**********************
"കഴിഞ്ഞ വർഷങ്ങളേപ്പോല്യല്ലാ, ഇനിത്തൊട്ട്
എല്ലാം നേര്യാവൂംന്ന് പറ്യാൻ പറഞ്ഞൂ."
അപകടവാർത്ത.
******************
വധു വീണു പരിക്കുപറ്റി വരൻ ആശുപത്രിയിൽ. അത്യാസന്നനില തരണം ചെയ്തതായി അറിയുന്നൂ.
[Video Courtesey: Twitter𝕏]
സംഗീതമേ ജീവിതം!
***********************
വഴക്കടിച്ച് പിരിയാൻ സാധ്യതയുണ്ടായിരുന്ന ഒരു നാടൻ ക്രിക്കറ്റ് കളിയെ പെട്ടെന്ന് സംഗീതസാന്ദ്രമാക്കിയ യുവാക്കൾ ......!
[Video Courtesey: Twitter𝕏]
WARNING!
***********
പുകവലി പല രോഗങ്ങൾക്കും കാരണമായേക്കാം. അതിലൊന്നാണ് CANCER!
[Video Courtesey: Threads]
2025 -> 2026.
[Video Courtesey: Threads]
HAPPY NEW YEAR!!!
[Video Courtesey: Threads]
AIഭീകരനൃത്തം!
***************
ഇങ്ങനെ ഭീകരനൃത്തമാട്വാ, അത് സോഷ്യൽ മീഡ്യേലിട്വാ, അത്രേം കൊഴപ്പൂല്ലാത്രേ. പിന്നീടാരാനും അതിന്റെ ഒരു കഷ്ണമെടുത്ത് പോസ്റ്റ് ചെയ്താല് കൊഴപ്പായീ, ബഹളായീ! പിന്നെ കുറ്റം മുഴ്ഴോൻ AIന്റെ ആയി. ബല്ലാത്തൊരു ഉലഹം തന്നേപ്പോ!
[Video Courtesey: Threads]
കൊമ്പ്!
********
"ഏതു കൊമ്പും, ഒരു പരിധി കഴിഞ്ഞാൽ, ഭാരം തന്നേയാണ്, വിജയാ."
"ശരിയാണ് എന്നിപ്പൊ എനിക്കും തോന്നുന്നൂ, ദാസാ."
[Video Courtesey: Twitter𝕏]
ആ നിലവിളി?
***************
ഏയ്...., ഒന്നൂല്ലപ്പാ, ഒരുത്തൻ, ഈ തണുപ്പിന്, പച്ചവെള്ളത്തില് കുളിക്കാൻ ശ്രമിച്ചതാ!
[Video Courtesey: Threads]
ജോക്കർ.
*********
"കണ്ടോ? മോള്, കള്ളനാന്നും പറഞ്ഞ് എന്റെ നേരെയെറിഞ്ഞ ഒരൊറ്റക്കല്ലും
എനിക്കു കൊണ്ടില്ല. അയ്നർത്ഥം ഞാൻ കള്ളനല്ലാന്നല്ലേ? നിരപരാധ്യാന്നല്ലേ?"
താത്വികം.
***********
താത്വികമായ അവലോസുണ്ട എത്തീട്ടുണ്ട്, ട്ടോ!
അവൾക്കൊപ്പം!
***************
അധമൻ്റെ പണത്തിന് മുന്നിൽ നീതി അടിയറ വെക്കുന്ന നീതിപീഠങ്ങൾ തുലയട്ടെ, ഐക്യദാർഢ്യം, ഐക്യദാർഢ്യം, ഐക്യദാർഢ്യം സിന്ദാബാദ്......#അവൾക്കൊപ്പം* [Courtesey: Threads]
ആരാ?
*******
കൊറേ കോൺഗ്രസ്സുകാര് വിചാരിക്കുന്നൂ, ഇയാള് തനി കോണ്ഗ്രസ്സാന്ന്. കൊറേ ബീജേപ്പിക്കാര് വിചാരിക്കുന്നൂ, ഇയാള് ബീജേപ്പിയാന്ന്. കൊറേ പോലീസ്വാരും ദിഫീക്കാരും കരുതുന്നൂ, ഇയ്യാള് കാരൺഭൂതന്റെ സ്വന്തം ആളാന്ന്. പക്ഷേ, ശരിക്കും ഇയ്യാളാരാ?
വിജയാഘോഷം!
******************
"ദേ, കാശൊക്കെ കണക്ക് പറഞ്ഞു മേടിച്ചോളൂ. പക്ഷേ, ഒരു കാര്യം ഞാൻ പറഞ്ഞേക്കാം; ഞാൻ ജയിച്ചത് എന്റെ കഴിവുകൊണ്ടും അർഹത കൊണ്ടും മാത്രമാണ്, മൻസ്ലായല്ലോ?" [Picture Courtesey: Reddit.com]
മേയ്ക്കപ്പ്.
***********
"തമ്പാച്ചി ആന്നേലും ആള്വോളാന്നേലും നാട്ട്വാര് മൈന്റ് ചെയ്യണേ ശകലം മേയ്ക്കോപ്പ് വേണോംന്നാ അമ്മേം അമ്മൂമ്മേം പറേന്നേ."
[Video Courtesey: Twitter𝕏]
'ചൂട് പൊതപ്പ്'.
****************
ഒരു പ്രത്യേക തരം പുതപ്പിന്റെ നിർമ്മാണപ്രക്രിയ. ഇതിനേതാണ്ട് കമ്പിളിപ്പൊതപ്പിന്റത്രേം തന്നെ തണുപ്പ് ചെറുക്കാൻ കഴിയുമെന്നാണ് അനുഭവസ്തർ പറയുന്നത്. ഇതേ സാധനം തന്നെ വലിപ്പം കുറച്ച് വട്ടത്തിലാക്കി 'ചപ്പാത്തി', 'റോട്ടി' എന്നൊക്കെ വട്ടപ്പേര് വിളിച്ച് ചിലയിടങ്ങളിൽ ഭക്ഷണമായി കഴിക്കാറുണ്ടത്രേ! [Video Courtesey: Threads]
'ഓരീ' ക്ലാസ്സ്.
***************
"കാട്ടിലെ മൈനയെ പാട്ടു പഠിപ്പിച്ചതാര്?" എന്ന അടിസ്ഥാനപരമായ പല ചോദ്യങ്ങൾക്കും വ്യക്തമായ ഉത്തരം കണ്ടുപിടിക്കുന്നേയ്നു മുമ്പേതന്നെ "നാട്ടിലെ പട്ട്യളെ ഓരി പഠിപ്പിച്ചതാര്?" എന്ന ചോദ്യത്തിന് ഉത്തരം കണ്ടുപിടിച്ചിരിക്കുന്നൂ, തെളിവു സഹിതം!
[Video Courtesey: Twitter𝕏]
'മാങ്കൂട്ടാദി ലേഹ്യം'.
***********************
"എന്റെ പീഡനങ്ങൾക്കൊന്നും പണ്ടത്തെ ആ തീവ്രത കിട്ടുന്നില്ലല്ലോ, വൈദ്യരേ. വല്ല മരുന്നൂണ്ടോ?"
"ങ്ങാ.., അതിന് ഞങ്ങടെ ഈ പുതിയ തട്ടിക്കൂട്ട് ലേഹ്യം ബെസ്റ്റാ. 'മാങ്കൂട്ടാദി ലേഹ്യം'ന്ന് പറയും. ഇത് ഒരോ സ്പൂൺ കാലത്തേ തേനിലും ഉച്ചയ്ക്ക് തൈരിലും രാത്രി പാലിലും ചേർത്ത് കഴിച്ചാ മതി."
"കിട്ടിയോ?"
"ഇല്ല, ചോദിച്ച് മേടിച്ചൂ!"
[Video Courtesey: Twitter𝕏]
എതിർദിശ!
*************
കപ്പലായാലും ബോട്ടായാലും, ഇതിനൊരു കപ്പിത്താനുണ്ടെന്നായിരുന്നൂ പറഞ്ഞുകേട്ടത്. കാലാവസ്ഥയുടെ കുരുത്തക്കേട് കൊണ്ടോ, കപ്പിത്താന്റെ പിടിപ്പുകേടു കൊണ്ടോ, എന്തോ, ഇപ്പൊ സംഗതി നീങ്ങുന്നത് ഉദ്ദേശിച്ചതിന്റെ നേരെ എതിർദിശയിലേക്കാണ്!
[Video Courtesey: Twitter𝕏]
തീവ്രത.
**********
"ഡീ, ഞാനേയ്, നിന്റെ വീട്ട്വാര് വിചാരിക്കുമ്പോലെ, പെണ്ണുങ്ങളേക്കണ്ടാലങ്ങനെ പൊറകേ നടക്കുന്നോനൊന്ന്വല്ലാ!"
"വോ! അല്ലേങ്കിത്തന്നെ, പൊർക്കേ നടന്നിട്ട് നിങ്ങളെന്തോ ഒണ്ടാക്കാനാ? നിങ്ങടെ പീഡനത്തിനുപോലും തീവ്രതപോരാന്ന്
നിങ്ങടെ പാർട്ടീക്കാര് പോലും മനസ്സിലാക്കിക്കഴിഞ്ഞൂ."
മൂർച്ചപ്പോതി!.
***************
'മൂർച്ച(കൊയ്ത്)ഭഗവതീ'ന്നോ 'കൊയ്യും തെയ്യം'ന്നോ ഒക്കെ പറഞ്ഞ് സംഗതി 'ഫോക്ക്ലോർ അക്കാഡമിക്ക്' റഫറ് ചെയ്ത് തടിയൂരാൻ വരട്ടേ; ഇത് കട്ട യാഥാർത്ഥ്യമാണ്: കൊടും തണുപ്പും മൂടൽ മഞ്ഞും, രാവും പകലും! കൊയ്ത്ത് നീട്ടിവയ്ക്കാൻ പറ്റാതായപ്പോൾ വടക്കേ ഇന്ത്യയിലെ ഒരു കർഷകൻ വേണ്ട മുൻകരുതലോടെ കൊയ്ത്തിനിറങ്ങിയതാണ്. [Video Courtesey: Twitter𝕏]
'குடும்பம் நமக்கு ஸ்ரீக்கோவில்!'
'കുടുംബം നമുക്ക് ശ്രീകോവിൽ!'
**********************************
"യേത് 'മഹാരായാവിന്റേം' കുടുംബത്തിലേ അവസ്ഥ ഏതാണ്ടിതുപോലൊക്ക്യായിരിക്കാം, എന്തേ?"
[Video Courtesey: Twitter𝕏]
സാമ്പതികപ്രതിസന്ധി!
************************
"മുണ്ട് മുറുക്കി ഉടുക്കേണ്ടിവരും!"
"ഇനീം മുറുക്കി ഉടുത്താല് ചത്തുപോവും, കെട്ടാ."