Advertisement · 728 × 90

Posts by മാറ്റൻ

എന്റെ പോസ്റ്റ് തന്നെ വയിച്ചിട്ട് ഇത് ഞാൻ ഇട്ടത് അല്ലെ, ഇയാൾക്ക് എങ്ങനെ കിട്ടിയെന്ന് ഒരു നിമിഷം ചിന്തിച്ച് പോയി.

14 hours ago 1 0 1 0

എന്റെ റെസിഗ്നേഷൻ ലെറ്റർ ഇവന്മാർ ഇതുവരെയും എക്സെപ്റ്റ് ചെയ്തിട്ടില്ല. ഞാൻ ജൂൺ 14 ബൈ പറയും. ഇവന്മാർ എന്തേലും ചെയ്യട്ട്.

1 day ago 3 0 0 0

അതേ, ആ ചെങ്ങായി എങ്ങനേലും നന്നായിപ്പോവട്ട്.

4 days ago 1 0 0 0

ആർപി ഇവിടെ കമോൺ, ഇംപോസിഷൻ കൊടുക്കണം.

4 days ago 1 0 1 0

വാഴ 3 അനൗൺസ് ചെയ്തപ്പോഴേക്കും കുറെ എണ്ണങ്ങൾക്ക് കുരു പൊട്ടി. ഇങ്ങനെ ഇൻസെക്യൂരിറ്റി തോന്നേണ്ട കാര്യമൊന്നും ഇല്ല. സ്ത്രീകൾക്കും കുറെ കഥകൾ കാണുമല്ലോ. നമുക്ക് അതും ആസ്വദിക്കാമെന്ന്…!

4 days ago 2 0 0 0

ഹഹ, മാറ്റം ആഗ്രഹിക്കുന്നവൻ : മാറ്റൻ 😎

4 days ago 1 0 0 0

സ്രാങ്ക് ജോലി മാറ്റം ആഗ്രഹിച്ചിരുന്നു, അത് കിട്ടി. അതും നല്ല പാക്കേജും നല്ല പൊസിഷനും. ഉത്തരവാദിത്വം കൂടുതൽ ആണ്, എന്നാലും ഞാൻ ആഗ്രഹിച്ച ഒരു പോസ്റ്റ് തന്നെയാണ് ഇപ്പോൾ കിട്ടിയിരിക്കുന്നത്. പഠിച്ച കാര്യങ്ങൾ ഒക്കെ ചെയ്യാൻ പറ്റുന്ന ഒരു ഇടം. ജൂൺ പകുതി മുതൽ പുതിയ പാളയത്തിലേക്ക്.

4 days ago 2 0 0 0

മാമനോട് ഒന്നും തോന്നല്ലേ മക്കളേ

4 days ago 1 0 1 0

മുഖ്യമന്ത്രി ആവാൻ അടി നടക്കുന്നുണ്ട്. ഇനി എങ്ങാനും തോറ്റാൽ ഉള്ള അവസ്ഥ ആലോചിച്ച് നോക്കിയെ 😂

5 days ago 0 0 0 0

മാമനോട് ഒന്നും തോന്നല്ലേ മക്കളേ

5 days ago 1 0 0 0
Advertisement

വിഷു ആശംസകൾ സ്കീപ്സ് 🥥🍍🍆🍌🥭🍅🍋‍🟩🍉🫚🥕🧄🫘🥜

6 days ago 2 0 1 0

ഇപ്പോൾ വർക്ക് ചെയ്യുന്ന സ്ഥലത്ത് നിന്ന് ഒന്ന് മാറിയാലോ എന്നൊരു ആലോചന ഉണ്ട്. മാറിയാൽ ബോണ്ട് ബ്രേക്ക് ചെയ്യേണ്ടി വരും. പുതിയ ഓഫർ, വർക്ക് പ്രെഷർ ഒരേ പോലെയാവും. പക്ഷേ, കുറെ കൂടുതൽ കാര്യങ്ങൾ ചെയ്യാനുണ്ട്. വെസ്റ്റിബുലർ, ടിന്നിറ്റസ് ഒക്കെ അഡിഷണൽ ആയി വരുന്നുണ്ട്. ഒരു വട്ടം കൂടി ആലോചിച്ച് നാളെ മറുപടി കൊടുക്കാൻ ആണ് പറഞ്ഞിരിക്കുന്നത്. ആകെപ്പാടെ ഒരു കൺഫ്യൂഷനിൽ ആണ്.

1 week ago 3 0 0 0

കെനിയയിൽ ചൈന ഒരു എലവേറ്റഡ് റെയിൽ നെറ്റ്വർക്ക് 3 വർഷം കൊണ്ട് ഉണ്ടാക്കിയ ഒരു വീഡിയോ കണ്ടു. കമന്റ് സെക്ഷനിലൂടെ പോയപ്പോൾ ഏറ്റവും ആകർഷകമായത്

“ചൈന ബില്ഡ്സ് ആൻഡ് അമേരിക്ക ഡിസ്ട്രോയ്സ്”

1 week ago 3 0 0 0

എസ് ഐ ആർ വന്നതിന്റെ ആണ്. ഇരട്ടിപ്പ് ഒക്കെ കുറഞ്ഞു. അതാണ് പോളിംഗ് ശതമാനം കൂടാൻ കാരണം. നമ്പർ വന്നാൽ വലിയ ഇത്തവണ കുറയാൻ ആണ് സാധ്യത.

1 week ago 1 0 0 0

അവരുടെ വോയ്സ് ഒക്കെ ലീക്ക് ആയി വന്നതാണ്, പൈസ മറിച്ച് സ്ഥാനം നേടണം എന്നൊക്കെ പറയുന്നത്. കുറച്ച് കഴിഞ്ഞപ്പോൾ ആൾക്കാർ മറന്നു. ഇതും അതെ പോലെ മറക്കും കുറച്ച് കഴിയുമ്പോൾ.

1 week ago 2 0 0 0

വോട്ട് ചെയ്യാനുള്ള ആവേശമൊക്കെ അങ്ങ് പോയി. പണ്ടൊക്കെ ആണ്, ഓരോ വോട്ടും വിലപ്പെട്ടതാണെന്ന് കണ്ട് ക്യൂ ഒക്കെ നിന്ന് ചെയ്യും. ഇപ്പോൾ കുറെ ആയി ചെയ്തിട്ട്. 2021 പഞ്ചായത്ത് ഇലക്ഷന് ആണ് ചെയ്തത്. പിന്നെ ആ ഭാഗത്തേക്ക് തിരിഞ്ഞ് നോക്കിയിട്ടില്ല.

1 week ago 1 1 0 0

ഇല്ല.

1 week ago 1 0 0 0

റഷ്യ-ഉക്രെയ്ൻ യുദ്ധം ഒരൊറ്റ ഫോൺ കോളിൽ നിർത്തിയ ജി ഉള്ളപ്പോൾ ഇവരൊക്കെ എന്ത്.

വിളിക്ക് ജിയെ

2 weeks ago 1 0 1 0

എന്റെ ഓർമയിൽ ഈ തിരഞ്ഞെടുപ്പിൽ ആവും മലയാളികൾ ഏറ്റവും കൺഫ്യൂഷൻ ആയി വോട്ട് ചെയ്യാൻ പോവുന്നത്.

2 weeks ago 1 0 0 0

പുലർച്ചെ മൂന്ന് മണിവരെ നമ്മൾ രണ്ട് പേരും എന്തൊക്കെയോ സംസാരിച്ച് ഇരുന്നു. സമയം ഇത്ര ആയി എന്ന് ഫോൺ നോക്കിയപ്പോൾ ആണ് അറിഞ്ഞത്. അങ്ങനെ രാവിലെ എഴുന്നേൽക്കാൻ ഏറെ വൈകി. കുളിച്ചു എന്നാക്കി അയൺ ഒന്നും ചെയ്യാതെ നേരെ ജോലിക്ക്.

ഷർട്ടിന്റെ മേലെ വൈറ്റ് എപ്രൺ അങ്ങനെ കാലങ്ങൾക്ക് ശേഷം ഇട്ടു. ഇതിനെ കൊണ്ട് ഇങ്ങനെ ഒരു ഉപകാരം ഉണ്ട്. സാധാരണ കസേരയ്ക്ക് കവർ ആയിട്ടാണ് ഉപയോഗിക്കുന്നത്.

2 weeks ago 2 0 0 0
Advertisement

സ്വതന്ത്രൻ ആയി മത്സരിക്കുന്നവരുടെ മാനസികാവസ്ഥ എന്താണെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല. പഞ്ചായത്ത് എലെക്ഷൻ ഒക്കെ എന്തെങ്കിലും സാധ്യത ഉണ്ടെന്ന് പറയാം. ഇതിപ്പോ തോൽക്കാൻ മാത്രം മത്സരിക്കുന്നത് പോലെ ആണ്.

3 weeks ago 3 0 2 0

ഗുണ്ടകളെ ഒന്നും ഇപ്പോൾ ആരും മൈന്റ് ആക്കുന്നില്ലെന്ന്.😌

3 weeks ago 1 0 0 0

തിരഞ്ഞെടുപ്പിൽ സ്ഥാനാർഥി ആക്കാത്തതിൽ പ്രതിഷേധിച്ച് തല മുണ്ഡനം ചെയ്ത്.

സ്രാങ്കിനോടാ കളി.

3 weeks ago 4 0 1 0

ആട് 3 മിക്സഡ് റിവ്യു ആണ്. രണ്ട് ദിവസം കഴിഞ്ഞ് തീരുമാനിക്കാം പോണോ വേണ്ടയോ എന്ന്.

1 month ago 1 0 0 0

പണ്ടൊക്കെ ഫോൺ എടുത്താൽ പുതിയ നമ്പർ ആണെങ്കിൽ ഹലോ ആരാ എന്ന് ചോദിക്കും

ഇപ്പോൾ പല ഭാഷയിൽ സംസാരിക്കുന്ന ആൾക്കാർ വിളിക്കുന്നത് കൊണ്ട് ഹലോ ഗുഡ് മോർണിംഗ് എന്നാക്കി മറുഭാഗത്ത് നിന്നുള്ള റെസ്പോൺസ് വെയിറ്റ് ചെയ്തിരിക്കും.

1 month ago 1 1 0 0

തമ്മിൽ ഭേദം തൊമ്മന് എന്നതാവും ഇത്തവണ.

1 month ago 0 0 0 0

നല്ല മഴ ആയിരുന്നു ഇന്നലെ വൈകിട്ട്. അരമണിക്കൂർ നേരം മെട്രോ തൂണിന്റെ അടിയിൽ നിന്നു. മുകളിലൂടെ ട്രയൽ റൺ നടക്കുന്നുണ്ട്. പർപ്പിൾ ലൈൻ പണി നല്ല വേഗതയിൽ തന്നെ മുന്നോട്ട് പോവുന്നുണ്ട്. ഐഐഎംബി സ്റ്റേഷൻ ഒക്കെ പെയിൻറ് അടിച്ച് കഴിയാറായി.

1 month ago 2 0 0 0

ഏറ്റവും തമാശ പാർട്ടി മാറ്റം ആണ്. പ്രത്യാശാസ്ത്രം എന്നൊക്കെ പറഞ്ഞ് നടന്നവർ ഒറ്റ രാത്രി കൊണ്ട് മൂന്നാമത്തെ പാർടിയിലേക്ക് ചാടി 😂

1 month ago 1 0 1 0

സിപിഎമ്മിലെ പ്രശ്നങ്ങൾ മുതലെടുത്ത് കഴിഞ്ഞ തവണ നല്ല ഫൈറ്റ് കൊടുത്ത് കഴിഞ്ഞ 5 വർഷവും മണ്ഡലത്തിൽ നിറഞ്ഞ് നിന്ന് പ്രവർത്തിച്ച റഷീദിനെ ധർമ്മടത്ത് ചാവേറാക്കി വിമതനെ മത്സരിപ്പിച്ച് ജയിക്കാം എന്ന കണക്ക് കൂട്ടൽ ഒക്കെ ആരുടെ ബുദ്ധി ആണോ എന്തോ.

ഇതൊക്കെ കാണുമ്പോൾ ഇവന്മാർ തമ്മിൽ നല്ല ധാരണ ഉണ്ടെന്ന് തോന്നുന്നു. ഇത്തവണയും എൽഡിഎഫ് തന്നെ ഭരിക്കാൻ ചിലർ കച്ച കെട്ടി ഇറങ്ങിയിട്ടുണ്ട്.

1 month ago 2 0 0 0
Advertisement

ചാണ്ടി ഉമ്മന്റെ ഒരു ബൈറ്റ് കണ്ടു, പ്രചരണത്തിന് ഫ്ളക്സ് ഉപയോഗിക്കില്ല എന്ന്.

കയ്യടിക്കേടാ എന്നേ പറയാനുള്ളൂ. 🫡🫡🫡

1 month ago 1 0 0 0