അകലുമ്പോഴാണ്
ചില ബന്ധങ്ങളുടെ ആഴമറിയുന്നത് …
Posts by ചിയേഴ്സ്🥂
നീയെന്ന ഒരു വാക്കിലൊതുങ്ങുന്നതാണ്
എന്റെ മെമ്മറിയുടെ സമ്മറി..
ഞാനെന്തിനുണരണം?
നിരുത്തരവാദിത്ത്വത്തിൽ നിന്നും ഒളിച്ചോടാൻ എനിയ്ക്കാവില്ല …
കറുമ്പനുറുമ്പിന്റെ കുറുമ്പ് എന്ന കഥയുടെ പണിപ്പുരയിലാണ്
ഞാനും ഒരു IIT ക്കാരനാണ്
അന്നത്തെക്കലത്തൊക്കെ ടി നടുക്ക് വന്ന് കിടക്കുമായിരുന്നു…
🫢
കെട്ടിപ്പിടിച്ചുറങ്ങാൻ കുറച്ചു കിനാവുകൾ കടം തരാമോ
നീലസ്രാങ്ക് ഇല്ലാരുന്നെങ്കിൽ ന്റെ പോസ്റ്റുകൾ ഇവിടെ അനാഥമായിപ്പോയെനെ…
തീരത്തടുക്കാൻ
മടിച്ച തിരകളും
ചാരത്തണയാൻ
മറന്ന
ഇളം തെന്നലും….
ചോദിയ്ക്കാനും പറയാനും എനിയ്ക്കാരുമില്ല…
മാത്രമല്ല
ചോദിക്കാനും പറയാനും എനിയ്ക്കൊന്നുമില്ല…
അപ്രതീക്ഷിതമായി എന്തെങ്കിലും സംഭവിയ്ക്കും എന്ന ഒരു പ്രതീക്ഷ..
പ്രണയകണക്കുകൾകൊടുവിൽ ശിഷ്ടം വന്ന ചില ഇഷ്ടങ്ങളുണ്ട്…
ഇനിയത് മറ്റാർക്കെങ്കിലും പലിശയ്ക്ക് കൊടുക്കണം..
😀
അനുഭവത്തിന്റെ വെളിച്ചം കൊണ്ട് ഇരുട്ടിൽ നഷ്ടപ്പെട്ട ഓർമ്മകൾ തിരയുകയാണ്…
നിഴൽ ചതിച്ചാശാനെ
🥲സത്യം
കൂട്ടിരിയ്ക്കാമെന്ന് വാക്കുതന്ന നിഴലും കൂരിരുട്ടില്ലെന്നെ തനിച്ചിരുത്തി എങ്ങോ പോയ്മറഞ്ഞു….
കയ്യെത്തുന്നിടത്ത് മനസ്സെത്തുന്നില്ല…
വെളുക്കുവോളം നിലാവ് ന്റെ കൂടെയുണ്ടായിരുന്നു ..
പകലിനെ പേടിച്ച് എങ്ങോ ഒളിച്ചിരിപ്പാണ്..
ഓർമ്മകൾ പലതും എവിടെയോ മറന്നുവച്ചു…
പ്രവാഹങ്ങളൊക്കെ നിലച്ചു..
മനസിപ്പോ മൗനമായൊഴുകുന്ന ഒരു പുഴപോലെയായി…
😃
അറിഞ്ഞു വന്നപ്പോഴേയ്ക്കും
അകന്നു കഴിഞ്ഞിരുന്നു…
നക്ഷത്രങ്ങൾ കഥ പറയുന്നതും കാത്തിരിയ്ക്കുകയാണ്…
ഉറങ്ങാതെ…
എളുപ്പത്തിൽ മടിപിടിച്ചിരിക്കാൻ പതിനൊന്ന് കുറുക്കുവഴികൾ എന്ന പുസ്തകത്തിന്റെ രചനയിലാണ്..✍️
തുടക്കത്തിനടുത്തുതന്നെ
ഒടുക്കമെത്തിച്ചേർന്നു…
😀
അവരുടെ വിശ്വാസം നിങ്ങളെയും നിങ്ങളുടെ വിശ്വാസം അവരെയും രക്ഷിക്കട്ടെ..
ശരിയ്ക്കും ഡബ്ല്യൂ നെ ഡബ്ബ്ൾവി എന്നാണ് വിളിക്കണ്ടത്