Advertisement · 728 × 90
#
Hashtag
#NORKARoots
Advertisement · 728 × 90
Post image

സൗദിഅറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിലേയ്ക്ക് വിവിധ സ്പെഷ്യാലിറ്റികളില്‍ കൺസൾട്ടന്റ് / സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ ഒഴിവുകളിലേയ്ക്കുളള നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് 2024 ഡിസംബര്‍ 30 വരെ അപേക്ഷ നല്‍കാം.
#NorkaRoots

0 0 0 0
Post image

എല്ലാ ഗവ സേവനങ്ങളും പ്രവാസികള്‍ക്ക് ലഭിക്കുന്ന ഏകജാലക സംവിധാനമാക്കി ലോക കേരളം പോര്‍ട്ടലിനെ മാറ്റുമെന്ന് നോര്‍ക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. അറ്റസ്റ്റേഷന്‍ സേവനങ്ങള്‍ പൂര്‍ണമായും ഡിജിറ്റലൈസ് ചെയ്യും. ഏറ്റവും മികച്ച ഗുണമേന്മയുള്ള സേവനം വേഗത്തില്‍ പ്രവാസികള്‍ക്ക് ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
#NorkaRoots

1 0 0 0
Post image Post image Post image Post image

യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലെ തൊഴില്‍സാധ്യതയില്‍ നോര്‍ക്ക റൂട്ട്‌സും GIZ ഉം യോജിച്ച് പ്രവര്‍ത്തിക്കും. GIZ ഇന്റര്‍നാഷണല്‍ സര്‍വീസസ് ഡയറക്ടര്‍ ജനറല്‍ ആന്‍ഡ്രിയ വോണ്‍ റൗച്ചുമായി നോര്‍ക്ക റൂട്ട്‌സ് സിഇഒ അജിത് കോളശേരി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനമായത്.
#NorkaRoots #NORKARoots #NorkaRecruitment #NorkaTriplewin #EuropeanUnionJobs

0 0 0 0
Post image Post image Post image Post image

10,000 ത്തോളം പ്രവാസിസംരംഭങ്ങള്‍, 1000 യുവ പ്രൊഫഷണലുകള്‍ക്ക് വിദേശതൊഴില്‍, 4200 കുടുംബങ്ങള്‍ക്ക് സാന്ത്വനയുടെ കരുതല്‍, 45, 000 ഐ.ഡി കാര്‍ഡുകള്‍, 25000 പേര്‍ക്ക് ഇന്‍ഷുറന്‍സ്, 66,000 ത്തിലധികം സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍…
നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് നോര്‍ക്ക റൂട്ട്സ് ബോര്‍ഡ് യോഗം.
#NorkaRoots #NorkaSchemes

1 0 0 0
Post image Post image Post image Post image

കേരള പ്രവാസി കേരളീയ ക്ഷേമബോർഡിന്റെ അംഗത്വ ക്യാമ്പയിനിന് 2024 ഡിസംബര്‍ 30ന് തിരുവനന്തപുരത്ത് തുടക്കമാകും (വേദി: റെയിൽ കല്യാണമണ്ഡപം, തമ്പാനൂര്‍). പുതുതായി അം​ഗത്വം എടുക്കാനും, അം​ഗങ്ങള്‍ക്ക് അംശദായ കുടിശ്ശിക അടയ്ക്കാനും, അം​ഗത്വം റദ്ദായവർക്ക് പിഴയും കു‌ടിശ്ശികയും അടച്ച് അം​ഗത്വം പുതുക്കുവാനും കഴിയും.
#NorkaRoots #PravasiKerala #KeralaPravasiKshemaBoard #PravasiPension

0 0 0 0
Post image

സംസ്ഥാനസര്‍ക്കാര്‍ സ്ഥാപനമായ നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജസിന്റെ (NIFL) കോഴിക്കോട് സെന്ററില്‍ (ഒന്നാം നില, CM മാത്യു സൺസ് ടവർ, രാം മോഹൻ റോഡ്) O.E.T, I.E.L.T.S (OFFLINE/ONLINE) ജര്‍മ്മന്‍ A1,A2, B1, B2 (OFFLINE) കോഴ്സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.
#NIFLKozhikode #NorkaRoots #NorkaNIFL

1 0 0 0
Post image Post image Post image Post image

നോർക്ക ട്രിപ്പിൾവിൻ പ്രോഗ്രാം മുഖേന ജർമ്മനിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നഴ്സുമാർക്ക് ഐടി പരിശീലനം നൽകുന്ന പദ്ധതി തുടങ്ങി. കെൽട്രോൺ മുഖേനയാണ് 300 നഴ്സുമാർക്ക് ഐടി പരിശീലനം നൽകുന്നത്. വഴുതക്കാട് കെൽട്രോൺ നോളജ് സെൻററിൽ നടന്ന പരിശീലന പരിപാടി നോർക്ക റൂട്ട്സ് സിഇഒ അജിത് കോളശ്ശേരI ഉദ്ഘാടനം ചെയ്തു.
#Norkaroots #Norkatriplewin #NursinginGermany

1 0 0 0
Post image

കേരളത്തിലെ ഒരു പ്രമുഖ വാഹനഡീലര്‍ഷിപ്പ് സ്ഥാപനത്തിന്റെ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ (ഷോറൂം, സർവീസ് സെന്റര്‍) ഒഴിവുളള വിവിധ തസ്തികകളിലേക്ക് തിരിച്ചെത്തിയ പ്രവാസികളിൽ നിന്നും സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സ് മുഖേന അപേക്ഷ ക്ഷണിക്കുന്നു. നിലവിൽ എട്ട് തസ്തികകളിലെ 45 ഓളം ഒഴിവുകളിലേയ്ക്കാണ് അപേക്ഷ.
#NorkaRoots #NorkaNameScheme

0 0 0 0
Post image

🌟 Happy UAE National Day! 🌟

On this special day, Norka-Roots sends warm wishes to all UAE nationals and expatriates celebrating the remarkable journey of unity, progress, and prosperity.

#UAENationalDay #NorkaRoots #KeralaToUAE #IndiaUAEFriendship

0 0 0 0
NORKA Roots Directors Scholarship Scheme The NORKA Roots Directors Scholarship Scheme is a joint venture between NORKA Roots Directors and the NORKA Department of NRIs to provide financial assistance for higher education to the children of f...


പ്രവാസി കേരളീയരുടെയും തിരികെയെത്തിയ പ്രവാസികളുടെയും മക്കൾക്ക് ഉന്നതവിദ്യാഭ്യാസത്തിന് ധനസഹായം നൽകുന്ന നോർക്ക-റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പിന് അപേക്ഷ നല്‍കേണ്ട അവസാന തീയ്യതി 2024 ഡിസംബര്‍ 15 വരെ നീട്ടി. www.scholarship.norkaroots.org

#NorkaDirectorsScholarship #Norkaroots #Pravasi #educational

1 0 0 0