തൊടുപുഴയിൽ യുവാവും യുവതിയും മരിച്ച നിലയിൽ
തൊടുപുഴയിൽ യുവാവും യുവതിയും മരിച്ച നിലയിൽ യുവാവ് തൂങ്ങിമരിച്ച നിലയിലും അതേവീട്ടിലെ തറയില്‍ യുവതിയുടെ മൃതദേഹവും കണ്ടെത്തിയത്. സംഭവത്തില്‍ ദുരൂഹത നിലനിൽക്കുകയാണ്. തൊടുപുഴ ഉടുമ്പന്നൂരിൽ യുവാവിനെയും യുവതിയെയും മരിച്ചനിലയില്‍ കണ്ടെത്തിയത്. ഉടുമ്ബന്നൂർ പാറേക്കവല മനയ്ക്കത്തണ്ട് മനയാനിക്കല്‍ ശിവഘോഷ് (19), പാറത്തോട് ഇഞ്ചപ്ലാക്കല്‍ മീനാക്ഷി (19) എന്നിവരാണ് മരിച്ചത്. ഉച്ചയ്ക്ക് 1.30-ഓടെയാണ് സംഭവം പുറത്തറിയുന്നത്. ശിവഘോഷിനെ ബന്ധുക്കൾ ഫോണില്‍ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഇതേത്തുടർന്ന് ശിവഘോഷ് താമസിക്കുന്ന വാടകവീട്ടില്‍ ബന്ധുക്കൾ തിരഞ്ഞെത്തിയപ്പോഴാണ് അദ്ദേഹം തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ഉടൻ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ ശിവഘോഷ് മീനാക്ഷിയുമായി ദീർഘകാലമായി പ്രണയത്തിലായിരുന്നെന്ന് കണ്ടെത്തി.
തൊടുപുഴയിൽ യുവാവും യുവതിയും മരിച്ച നിലയിൽ യുവാവ് തൂങ്ങിമരിച്ച നിലയിലും അതേവീട്ടിലെ തറയില്‍ യുവതിയുടെ മൃതദേഹവും കണ്ടെത്തിയത്
#thodupuzha
#shivaghosh
#meenakshi